മഴപ്പഞ്ഞിയില്‍ ഭഗവതി ക്ഷേത്രം
കോട്ടയം ജില്ലയില്‍ അയര്‍ക്കുന്നം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് 'മഴപ്പഞ്ഞിയില്‍ ഭഗവതി ക്ഷേത്രം'. അയര്‍ക്കുന്നം ഏറ്റുമാനൂര്‍ റോഡില്‍ അയര്‍ക്കുന്നത്ത് നിന്നും ഒന്നര കിലോമീറ്ററും ഏറ്റുമാനൂരില്‍ നിന്നും എട്ടു കിലോമീറ്ററും ദൂരത്തില്‍ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. എല്ലാ മലയാള മാസവും അവസാനത്തെ വെള്ളിയാഴ്ച മാത്രമാണ് ക്ഷേത്രം തുറക്കുന്നത്. അന്നേ ദിവസം പ്രഭാത സായാഹ്ന പൂജകള്‍ നടന്നു വരുന്നു. സ്വദേശത്ത് നിന്നും ദൂരെ ദേശങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ ഇവിടെ ഭഗവതീ ദര്‍ശനത്തിനായി എത്തിച്ചേരുന്നു.